പാ രഞ്ജിത്ത് ചിത്രം ‘കുതിരവാൽ’
പാ രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രം കുതിരവാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ കലൈയരശൻ ആണ് നായകൻ. പാ രഞ്ജിത്തിന്റെ രജനീകാന്ത് ചിത്രം കാലയിലെ അഭിനേത്രി അഞ്ജലി പാട്ടീലാണ് നായിക. മനോജ് ലിയോണൽ ജാസണും ശ്യാം സുന്ദറുമാണ് സംവിധാനം.
പ്രദീപ് കുമാറും മാർട്ടൻ വിസറുമാണ് സംഗീതം. യാഴി ഫിലിംസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ആട്ടക്കത്തി, കാലാ, മദ്രാസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പാ രഞ്ജിത്ത് 2018ലാണ് പരിയേരും പെരുമാൾ എന്ന ചിത്രത്തിലൂടെ നിർമ്മാണത്തിലേക്കും കടക്കുന്നത്.

