കോവിഡ് ഇനിയും നീണ്ടുപോയാൽ മരക്കാറിനു മുമ്പ് ദൃശ്യം 2 എത്തും
കോവിഡ് പടരുന്ന സാഹചര്യം നീണ്ടുപോയാൽ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് മുമ്പ് ദൃശ്യം 2 ആകും റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ. കൊച്ചിൻ കലാഭവൻ ലണ്ടന്റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് .
‘ കുഞ്ഞാലി മരക്കാര്‍ മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ വന്നത്. കേരളത്തില്‍ രാത്രി 12 മണിക്ക് 300 -ല്‍ അധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയാണ് അത്. നേരം വെളുക്കുമ്പോൾ തന്നെ ആയിരം ഷോ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
‘കോവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയേറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണിത്. കോവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘ദൃശ്യം 2-നെ കുറിച്ച് എല്ലാവരുടെയും മനസില്‍ ഒരു കഥ കണ്ടിട്ടുണ്ടാകും. ജോർജുകുട്ടിക്ക് എന്താണ് സംഭവിച്ചത്. എന്തായാലും ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ ജീത്തുവിനോട് ആവശ്യപ്പെട്ടിരുന്നു. ‘ആന്റണി കൂട്ടിച്ചേർത്തു

