ദൈവാവതാരമായി ആസിഫ് അലി

കൊച്ചി: ആസിഫ് അലി നായകനാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെൽദോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മനസു നന്നാവട്ടെ മതമേതങ്കിലുമാവട്ടെ എന്ന് ടാഗ് ലൈനോടെ ആസിഫ് അലി ദൈവത്തിന്റെ അവതാരത്തിലെത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വിനീത് ശ്രീനിവസന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കുഞ്ഞെൽദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്നതാണ് ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ പത്ത് വയസ്സ് കുറച്ചാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. 'കൽക്കി'ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന്‍ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമാണം. സുധീഷ്, സിദ്ധിഖ്, അർജ്ജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം. ദാസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സംഗീതം ഷാൻ റഹ്മാൻ.