മമ്മൂട്ടിക്കും മഞ്ജുവിനും ഒപ്പം നിഖില വിമലും

കൊച്ചി: മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കുകയാണ്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം യുവനടി നിഖില വിമൽ കൂടി ഉണ്ടാവുമെന്നാണ് സൂചന.
മഞ്ജുവിനെപ്പോലെ നിഖിലയും മമ്മൂട്ടിക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ഈ ത്രില്ലർ ചിത്രം നിർമ്മിക്കുക. സണ്ടേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിസ് ജോയിയുടെ സഹസംവിധായകനായിരുന്നു ജോഫിൻ ടി. ചാക്കോ. ജഫിൻ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകൾ മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽക്കുകയായിരുന്നുവെന്നാണ് വിവരം. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച അഖിൽ ജോർജാണ് സിനിമയുടെ ഛായാഗ്രാഹകൻ.