എൻപിആർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

കോഴിക്കോട്: എൻപിആർ പിണറായി വിജയനെ കൊണ്ടുതന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ് മുസ്‌ലിം ലീഗ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്ഥാനിൽ പോകണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. നരേന്ദ്ര മോദി നൽകുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവർത്തിക്കുന്നത്. ഇക്കാര്യം ഓർമ്മയിൽ ഉണ്ടാകണം. ചലച്ചിത്ര പ്രവർത്തകരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.