വീണ്ടും സ്പോർട്സ് ചിത്രവുമായി സുശീന്ദ്രൻ


ചെന്നൈ: വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ലൈ, ജീവ, അഴഗർ‍സാമിയിൻ കുതിരൈ, ജീനിയസ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ചാന്പ്യൻ. ഒരു സ്‍പോർ‍ട്സ്‍ ചിത്രമായിട്ടാണ്  ചാന്പ്യൻ ഒരുക്കുന്നത്. ചാന്പ്യനിൽ‍  ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് കഥ.  ചിത്രത്തിൽ‍ വിശ്വ, മൃണാളിനി, ജയപ്രകാശ്, മലയാളി താരം നരേയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സുശീന്ദ്രൻ സംവിധാനം ചെയ്‍ത അഴഗർ‍സാമിയിൻ കുതിരൈക്ക് ദേശീയ അവാർ‍ഡ് ലഭിച്ചിരുന്നു. കന്പഡി താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ വെണ്ണിലാ കബഡി കുഴുവായിരുന്നു സുശീന്ദ്രന്റെ ആദ്യ ചിത്രം.  പിന്നീട് ജീവ എന്ന സിനിമയിൽ‍ ക്രിക്കറ്റ് താരത്തിന്റെയും കഥ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed