യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി


തൃശ്ശൂർ‍: യുവ സംവിധായകൻ നിഷാദ് ഹസനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലർച്ചെ ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസനെ പാവറട്ടിയിൽ വെച്ചാണ് തട്ടിക്കൊണ്ടുപോയത്.  

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസൻ‍. ആക്രമണത്തിനിടെ  നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി.ആർ  രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു. സംഭവത്തിൽ‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. സി.ആർ  രണ ദേവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പേരാമംഗലം പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed