പ്രഭാസും ശ്രദ്ധയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ?


ന്യൂഡൽഹി:  ‘സാഹോ’ യിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായകനും നായികയുമായി പ്രഭാസും ശ്രദ്ധ കപൂറും മാറുന്നുവെന്ന് റിപ്പോർട്ട്. സിനിമയിൽ അഭിനയിച്ചതിന് താരത്തിന്റെ പ്രതിഫലം എത്ര എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പക്ഷെ തന്റെ പ്രതിഫലത്തോടൊപ്പം സിനിമക്ക് കിട്ടുന്ന പ്രീ റിലീസ് ബിസിനസിന്റെ 50% കൂടി പ്രഭാസിന് ലഭിക്കും എന്നറിയുന്നു. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വിലയുള്ള താരമായി പ്രഭാസ് മാറി. ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ താരം ഈ നേട്ടമുണ്ടാക്കുന്നത്.

ശ്രദ്ധ കപൂറിന്റെ സിനിമക്കായുള്ള പ്രതിഫലം ഏഴു കോടി ആണെന്നാണ് അറിയുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ശ്രദ്ധ മാറും. ബോളിവുഡ് ഏറ്റവു തിരക്കുള്ള നടിമാരിൽ ഒരാളായ ശ്രദ്ധ കപൂറിന്റെ ആദ്യ തെലുങ്ക് സിനിമയാണ് ‘സാഹോ’

ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ ‘ഒക്ടേൺ’ സ്റ്റണ്ടുകൾ ‘സാഹോ’യിൽ ഉണ്ട്. പ്രഭാസിന് വലിയ വെല്ലുവിളി ഉയർത്തിയ രംഗങ്ങളായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ കപൂർ സ്‌ക്രീനിൽ എത്തുന്നത്. ശ്രദ്ധയുടെ കരിയറിലെ ആദ്യ പോലീസ് വേഷമാണിത്. ഐ മാക്സ് ത്രീ ഡീ ഫോർമാറ്റിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ‘സാഹോ’ ആഗസ്റ്റ് 30ന് തീയേറ്ററുകളിൽ എത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed