കാജൽ അഗർവാളിനെ പരിചയപ്പെടുത്താമെന്ന വ്യാജേന 75 ലക്ഷം തട്ടിയ നിർമ്മാതാവ് അറസ്റ്റിൽ


ചെന്നൈ: നടി കാജൽ അഗർവാളിനെ പരിചയപ്പെടുത്തം എന്ന് പറഞ്ഞ് യുവാവിൽ നിന്നു 75 ലക്ഷം രൂപ തട്ടിയ പുതുമുഖ നിർമ്മാതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. നടിമാരെ നേരിട്ട് പരിചയപ്പെടാനും അടുത്തിടപഴകാനും സാധിക്കും എന്ന് കേട്ടറിഞ്ഞാണ് ചെന്നൈ സ്വദേശി യുവാവ് ഓൺലൈൻ സൈറ്റ് ആയ ലൊക്കാന്റോയിൽ രജിസ്റ്റർ ചെയ്തത്. 

കാജൽ അഗർവാളിനെ പരിചയപ്പെടാനായി ആദ്യഘട്ടത്തിൽ യുവാവിൽ നിന്ന് 50,000 രൂപയാണ് വാങ്ങിയത്. പിന്നീട് ഇത് തട്ടിപ്പ് ആണെന്ന് അറിഞ്ഞ യുവാവ് ഇതിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ‍കോൾ വിവരങ്ങളും മറ്റും വീട്ടുകാരെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി 75 ലക്ഷം ആവശ്യപ്പെട്ടു. യുവാവ് ഇത് ഓൺലൈനിലൂടെ നൽകി വീട്ടിൽ നിന്നും ഒളിച്ചോടി. വീട്ടുകാരെ വിളിച്ചു താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. തുടർന്ന് യുവാവിന്റെ അച്ഛൻ പോലീസ് േസ്റ്റഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് ഗോപാലകൃഷ്ണനെ  അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലാകുന്പോൾ മൊബൈൽ ഫോണുകളും 10 ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

ഒരു പുതുമുഖ സംവിധായകന്റെ ബാങ്ക് അക്കൗണ്ട് വഴി ആണ് ഗോപാലകൃഷ്ണൻ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇയാളുടെ മറ്റു തട്ടിപ്പുകൾ സംബന്ധിച്ചും അന്വേഷണത്തെ നടക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed