സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി


തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തി ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിയതോടെയാണ് സാജൻ ജീവനൊടുക്കിയത്.

ആന്തൂർ കൺവെൻഷൻ സെന്‍റർ നിർമ്മാണത്തിലെ അപാകതകൾ നിസാരമെന്ന് ചൂണ്ടിക്കാട്ടി ചീഫ് ടൗൺ പ്ലാനർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. നിസാരമായ അപാകതകൾ പരിഹരിച്ച് കൺവൻഷൻ സെന്‍ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിർമ്മാണത്തിൽ നാല് ചട്ടലംഘനങ്ങൾ ഉണ്ടെന്നും സിടിപി വിജിലൻസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
റാന്പിന് ആവശ്യമായ ചരിവില്ല, കെട്ടിട നിർമ്മാണ ചട്ടപ്രകാരം ഒഴിച്ചിടേണ്ട സ്ഥലം ഒഴിച്ചിട്ടിട്ടില്ല, ബാൽക്കണിയുടെ വിസ്താരം കൂടുതലാണ്, ശുചീകരണ സംവിധാനങ്ങളിൽ പോരായ്മ ഉണ്ട് തുടങ്ങിയവയാണ് ചട്ടലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിസാരമായ ഈ ക്രമക്കേടുകൾ പരിഹരിച്ച് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകണമെന്നും സിടിപി വിജിലൻസിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed