ആദം സാംപ ഇന്ത്യക്കെതിരെ പന്ത് ചുരണ്ടിയെന്ന് ആരോപണം


 

ഓവൽ: ഓസീസ് ക്രിക്കറ്റിന് തലവേദനായായി വീണ്ടുമൊരു പന്തു ചുരണ്ടൽ ആരോപണം. ലെഗ് സ്പിന്നർ ആദം സാംപയാണ് ഇത്തവണ വില്ലൻ സ്ഥാനത്ത്. ലോകകപ്പിൽ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ മത്സരത്തിലാണ് സാംപ പന്ത് ചുരണ്ടിയതെന്നാണ് ആരാധകർ ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സാംപ എറിഞ്ഞ ഒരോവറിൽ ഓരോ പന്തെറിയുന്നതിന് മുന്പും പാന്റിന്റെ പോക്കറ്റിൽ കൈയിടുന്നതും പന്തിൽ എന്തോ ഉരക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനെക്കുറിച്ച് ഐ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ ആരോപണത്തിൽ ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷം വിലക്ക് നേരിട്ടിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ് ലോകകപ്പ് ടീമിലാണ് സ്മിത്തും വാർണറും തിരിച്ചെത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed