ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യില്ല!!!

ചെന്നൈ: വിക്രത്തിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റ ചിത്രം ആകേണ്ടിയിരുന്ന തമിഴ് ചിത്രം \'വർമ\' റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാക്കളുടെ തീരുമാനം. ചിത്രത്തിന്റെ ഫൈനൽ കോപ്പിയിൽ തങ്ങൾ തൃപ്‌തരല്ലെന്നും അതിനാൽ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും നിർമ്മാതാക്കളായ ഇ 4 എന്റർടെയ്‌ന്‍മെന്റ്‌ാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. തെലുങ്കിൽ വൻ വിജയം നേടിയ 2017 ചിത്രം \'അർജ്ജുൻ റെഡ്ഡി\'യുടെ തമിഴ് ഒഫിഷ്യൽ റീമേക്ക് ആയിരുന്നു \'വർമ്‍മ\'. തെലുങ്കിൽ വിജയ് ദേവരകൊണ്ട അവതരിപ്പിച്ച നായക കഥാപാത്രത്തെ തമിഴ് റീമേക്കിൽ അവതരിപ്പിച്ചത് ധ്രുവ് വിക്രം ആയിരുന്നു.
rn
\r\n
rn
സേതുവും പിതാമഹനും നാൻ കടവുളുമൊക്കെയൊരുക്കിയ ബാലയായിരുന്നു \'വർമ്‍മ\'യുടെ സംവിധായകൻ. തെലുങ്ക് ഒറിജിനൽ ആയിരുന്ന \'അർജ്ജുൻ റെഡ്ഡി\'യുടെയും നിർമ്മാതാക്കളായിരുന്നു ഇ 4 എന്റർടെയ്‌ന്‍മെന്റ്. എന്നാൽ ചിത്രത്തിന്റെ തമിഴ് റീമേക്കിന് ബി സ്റ്റുഡിയോസ് എന്ന മറ്റൊരു സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിരുന്നു. സിനിമ പൂർത്തിയാക്കി ഫൈനൽ കോപ്പി കൈമാറുക എന്നതായിരുന്നു കരാറെന്ന് ഇ 4 എന്റർടെയ്‌ന്‍മെന്റ്‌സിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. അവർ കൈമാറിയ ഫൈനൽ കോപ്പിയിൽ തങ്ങൾ തൃപ്‌തരല്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.