ഓസ്‍കർ ജേതാവ് ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു

വാഷിംഗ്ടൺ: ഓസ്‍കർ ജേതാവായ, നടി ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയാണ് വരൻ. ഒന്പത് മാസത്തെ പ്രണയത്തനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ജെന്നിഫർ ലോറൻസിന്റെയും കുക്ക് മറോണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി സുഹൃത്തുക്കളാണ് വ്യക്തമാക്കിയത്. വിവാഹം ഉടൻ നടക്കുമെന്നും സുഹൃത്തുക്കൾ പറയുന്നു. 2012ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫർ ലോറൻസിനെ ഓസ്കറിന് അർഹയാക്കിയത്. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളുമാണ് ജെന്നിഫർ ലോറൻസ്. കുക്ക് മറോണിക്കു മുന്നേ സംവിധായകൻ ഡാരെൻ അറോണോഫ്‍സ്കിയുമായി ജെന്നിഫർ ലോറൻസ് പ്രണയത്തിലായിരുന്നു.