ദിലീപിന്റെ അടുത്ത ചിത്രത്തിൽ അനു സിത്താര

എറണാകുളം: അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകൻ വ്യാസൻ കെ.പിയും ദീലിപും ഒന്നിക്കുന്ന പുതിയ സിനിമയിൽ അനു സിത്താര നായികയാകുമെന്ന് റിപ്പോർട്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അനുസിത്താര ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിൽ വളരെയധികം പ്രാധാന്യമുളള ഒരു വേഷത്തിലാണ് അനു എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായികാ വേഷത്തിനായി അനുസിത്താരയെ തന്നെ ഉറപ്പിച്ചുവെന്നാണ് പുതിയ വിവരം.