‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഡബ്ല്യുസിസി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൈകീട്ടാണ് യോഗം. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ കത്ത് നൽകിയിരുന്നു.
ദിലീപിനെതിരെ ഡബ്ലുസിസി അംഗങ്ങൾ നൽകിയ പരാതിയിൽ പ്രളയകാലം വന്നതോടുകൂടി യാതൊരു ചർച്ചയും നടക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അമ്മ സംഘടനയ്ക്ക് ഡബ്ല്യുസിസി വീണ്ടും കത്തയച്ചത്. എന്നാല്‍ പ്രളയ സമയമായതുകൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്താതിരുന്നതെന്നും, പിന്നീട് മോഹൻലാൽ സ്ഥലത്തില്ലായിരുന്നുവെന്നുമാണ് സംഘടന നൽകുന്ന വിശദീകരണം. ഡബ്ല്യുസിസി നൽകിയ കത്തിന് പുറമെ പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്തിന്റെ പുനർനിർമ്മാണ ഫണ്ടിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഇന്നത്തെ യോഗം ചർച്ചചെയ്യും.