തരംഗമായി ആമീർ വീണ്ടും


സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും മൂക്കുത്തിയും കമ്മലുമൊക്കെ ചേരുമെന്ന് തെളിയിച്ച് ആമീർ ഖാൻ. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന താരമാണ് ആമീർ. തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലാണ് ആമീർ പുതിയ ൈസ്റ്റലിൽ എത്തിയിരിക്കുന്നത്. ആമീറിന്റെ പുതിയ ൈസ്റ്റൽ സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചിത്രത്തിൽ ആമിറിനൊപ്പം അമിതാഭ് ബച്ചനും വേഷമിടുന്നു. ദംഗലിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഫാത്തിമ സന ഷെയ്ഖും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സൂപ്പർ ഹിറ്റായ ദംഗലിൽ ഗുസ്തി താരമായ മഹാവീർ ഫോഗട്ടിനെ അവതരിപ്പിക്കാൻ 28 കിലോ വർദ്ധിപ്പിച്ച ആമിർ സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിച്ചാണ് വീണ്ടും തന്റെ പഴയ സിക്സ് പാക്ക് രൂപം തിരിച്ചുപിടിച്ചത്.