ഭീകരതയെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി


മനാമ : "ഭീകരത എന്ന വ്യവസായം" ഏറ്റവും അപകടകരമായ നിലയിലെത്തിയതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സ്വീകരിക്കുന്നതിനായി ഗുദൈബിയ പാലസിൽ നടത്തിയ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. 

രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഭീകരതയെ അനുവദിക്കില്ലെന്നും ചില രാജ്യങ്ങൾ ഭീകരവാദത്തിന് എല്ലാവിധ പിന്തുണകളും നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്ഥിരതക്കും സുരക്ഷക്കുമായി കർശന തീരുമാനങ്ങളെടുക്കാൻ സൈനികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. "രാജ്യത്തെ സുസ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി തുറന്നിരിക്കുന്ന കണ്ണുകൾ" എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ആഗോള സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാനും പൗരന്മാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് നടത്തിവരുന്ന നീക്കങ്ങളിൽ ബഹ്രൈൻ ജനത സന്തുഷ്ടരാണ്. രാജ്യത്തിന്റെ ഐക്യത്തിന് വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നവർ പരാജയപ്പെടും. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കുകയും ഗൂഡാലോചനക്കാരുടെ പദ്ധതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

You might also like

Most Viewed