ശശി­കലയു­ടെ­ പേ­രിൽ രാംഗോ­പാൽ വർ­മ്മ ചി­ത്രം


ന്തരിച്ച മുൻ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടേയും  തോഴി ശശികലയുടേയും സംഭവവബഹുലമായ ജീവിതം ആസ്പദമാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സിനിമയെടുക്കുന്നു എന്ന് വാർ‍ത്തകൾ‍ ഉണ്ടായിരുന്നു.  ചിത്രത്തിന് ശശികല എന്ന് പേരിടുമെന്ന് രാം ഗോപാൽ‍ വർ‍മ്മ പറയുന്നു. ജയലളിത ശശികല ബന്ധവും ശശികലയുടെ പിന്തുണയിൽ പച്ചപിടിച്ച മണ്ണാർഗുഡി മാഫിയയുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ജയലളിതയും ശശികലയും തമ്മലുള്ള യഥാർ‍ത്ഥ ബന്ധത്തിന്റെ തുറന്നു കാണിക്കലും ചിത്രത്തിൽ‍ ഉണ്ടാകും. പോയസ് ഗാർ‍ഡനിലെ ജോലിക്കാർ‍ തന്നോടു വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ചിത്രത്തിൽ ഉണ്ടാകും. ചിത്രത്തിൽ‍ രാഷ്ട്രീയം ഉണ്ടാകില്ല എന്നും രാം ഗോപാൽ‍ വർ‍മ്മ പറയുന്നു. തന്റെ ട്വിറ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ശശികല തിരഞ്ഞെടുത്ത മണ്ണാർഗുഡി മാഫിയയിലെ എം.എൽ.എമാരാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയെ പിന്തുണയ്ക്കുന്നതെന്നും രാം ഗോപാൽ വർമ്മ ട്വീറ്റിൽ ആരോപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed