ഗ്രാമി ജേതാവ് റാപ്പര്‍ നെല്ലി മയക്കുമരുന്ന് കേസിൽ അറസ്റില്‍


ടെന്നിസി: മയക്കുമരുന്ന് കൈവശം വച്ചതിനു ഗ്രാമി അവാര്‍ഡ് ജേതാവ് റാപ്പര്‍ നെല്ലിയെ അറസ്റ്റ് ചെയ്തു. വാഹനപരിശോധനയ്ക്കിടെ  കഴിഞ്ഞദിവസം നെല്ലിയുടെ മോട്ടോര്‍ പരിശീലകന്‍ മാരിജുവാനയുമായി പിടിയിലായിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നെല്ലി പിടിയിലായത്.  നെല്ലിക്കു മയക്കുമരുന്ന് കൈമാറിയ സുഹൃത്തിനെയും പോലീസ് അറസ്റു ചെയ്തിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നാല്പതുകാരനായ റാപ്പര്‍ നെല്ലിയെ 2009ല്‍ ബില്‍ബോര്‍ഡ് മാഗസിന്റെ ദശകത്തിലെ മികച്ച കലാകാരന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

You might also like

Most Viewed