പാചകവാതക ബോട്ട്ലിംഗ് പ്ളാന്റിലെ ലോറിസമരം: ഇന്ന് ചർച്ച

കൊച്ചി: ബിപിസിഎല്‍ പാചകവാതക ബോട്ട്ലിംഗ് പ്ളാന്റിലെ ലോറിസമരത്തിനു പരിഹാരം കാണാന്‍ ഇന്നു ചര്‍ച്ച നടക്കും. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നു കേരള സ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കാക്കനാട് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വൈകുന്നേരം നാലിനാണു ചര്‍ച്ച.
പ്ളാന്റില്‍നിന്നുള്ള പാചകവാതക സിലിണ്ടര്‍ നീക്കം ഇന്നലെയും നിലച്ചു. കോഴിക്കോട് ജില്ലയിലേക്ക് ഇന്നലെ മൂന്നു ലോഡ് സിലിണ്ടറുകള്‍ മാത്രമാണു പോയത്. കോഴിക്കോട്, വയനാട് ജില്ലകളിലേക്കായി 20 ലോഡ് സിലിണ്ടറുകളാണു ഞായറാഴ്ചകളില്‍ കൊണ്ടുപോകാറുള്ളത്. ഏജന്‍സികള്‍ വഴിയുള്ള സിലിണ്ടര്‍ നീക്കവും ഇന്നലെ നടന്നില്ല.
ലോറികളില്‍ സ്ഥിരമായി ക്ളീനറെ നിയമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.113 ലോറി ഡ്രൈവര്‍മാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.