ഈ നൂറ്റാണ്ടിൽ ഏറ്റവുമധികം കളക്ഷൻ നേടിയത് ആമിർ ഖാൻ

ഈ നൂറ്റാണ്ടില്‍ ബോളിവുഡിന് ഏറ്റവുമധികം കളക്ഷന്‍ നേടിക്കൊടുത്ത നായകൻ ആമിര്‍ ഖാന്‍. 15 വർഷങ്ങൾ കൊണ്ട് 2,000 കോടിയോളം രൂപയാണ് ആമിര്‍ ഖാന്‍ ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ. 1973 ല്‍ യാദോം കി ബാരാത് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ആമിർ അരങ്ങേറ്റം കുറിച്ചത്. ഈ കാലഘട്ടത്തിലെത്തിയ മറ്റു താരങ്ങൾക്ക് സാധിക്കാത്ത നേട്ടമാണിത്.
ആമിര്‍ ഖാന്‍റെ സിനിമകൾ വാണിജ്യ വിജയവും കഥാമൂല്യവും ഒത്തിണങ്ങിയതായിരുന്നു. നായികയില്ലാതെയും സിനിമ ഹിറ്റാക്കാം ആമിറിന് കഴിവുണ്ടായിരുന്നു. സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ റോളുകളിലും ആമിർ തിളങ്ങി. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്‌ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്തതു തന്നെയാണ് ആമിറിന്റെ വിജയത്തിന് കാരണവും.
രാജാ ഹിന്ദുസ്ഥാനി, ഗജിനി, ത്രീ ഇഡിയറ്റ്സ്, ധൂം ത്രി, പികെ എന്നിങ്ങനെ ആമിറിന്‍റെ പേരിലുള്ള അഞ്ച് ഓള്‍ ടൈം ബ്ലോക് ബസ്റ്ററുകളില്‍ രാജാ ഹിന്ദുസ്ഥാനി ഒഴിച്ചുള്ള നാല് ചിത്രങ്ങളും 2000 നു ശേഷം വന്നവയായിരുന്നു എന്നതും ശ്രദ്ധേയമാണ്.