റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ ഡിജിറ്റലാക്കുന്നു


ദില്ലി : ഇന്ത്യയിലെ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ ഡിജിറ്റലാക്കാൻ നീക്കം. ഈ മാസം അവസാനത്തോടെ 12,000 റെയില്‍വേ ടിക്കറ്റ് റിസര്‍വേഷൻകൗണ്ടറുകളിൽ ഡിജിറ്റല്‍ പണം സ്വീകരിക്കാനുള്ള സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഈ സ്‌റ്റേഷനുകളിൽ ടിക്കറ്റിനും ബുക്കിംഗിനും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിക്കാനാകും.

ഇതിനായി 15,000ത്തോളം പിഒഎസ് മെഷീനുകള്‍ ലഭ്യമാക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളോട് റെയില്‍വെ ആവശ്യപ്പെട്ടു. ഈ മാസം 31 നകം ആയിരത്തോളം സ്വയ്പിംഗ് മെഷീനുകള്‍ ലഭ്യമാക്കാമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.

നിലവില്‍ റിസര്‍വേഷൻ കൗണ്ടറുകളില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ കാഷ്‌ലെസ്സ് ഡിജിറ്റല്‍ എക്കണോമി എന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് റെയില്‍വേ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed