ദേ­ശീ­യ ദി­നാ­ഘോ­ഷ നി­റവിൽ യു­.എ.ഇ


അബുദാബി : 45ാംമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് യു.എ.ഇ. രാജ്യത്തിന്റെ നാൽപ്പത്തിയഞ്ചാം ദേശീയ ദിനാഘോഷം സമുചിതമായി കൊണ്ടാടുന്ന തിരക്കിലാണ് ലക്ഷക്കണക്കിന് പ്രവാസികൾ ഉൾപ്പെടെയുള്ള യു.എ.ഇ ലോകം. ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്ക് വൈവിധ്യമാർന്ന പരിപാടികളും പതാകയുയർത്തലും നടന്നു.  ദേശീയദിന പരിപാടികളിൽ ഇന്ത്യക്കാർ അടക്കമുള്ള വിദേശീ സമൂഹവും പങ്കാളികളായി. ഗവൺമെന്റ് തലത്തിലുള്ള ഔദ്യോഗിക പരിപാടികൾക്ക് പുറമെ, കലാ സാംസ്കാരിക പരിപാടികളും വിൽപന മേളയും കാർണിവലുകളുമൊക്കെയായി രാജ്യമൊട്ടുക്ക് ഉത്സവാന്തരീക്ഷമാണ്.

യു.എ.ഇ.യോടുള്ള ആദരസൂചകമായി ഇന്ത്യൻ സമൂഹവും സജീവമായി ദേശീയദിന പരിപാടികളിൽ സംഘടിപ്പിക്കുന്നുണ്ട്. കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും കൂട്ടായ്മകളും വിദ്യാലയങ്ങളും നേരത്തെ തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. വിവിധ സോഷ്യൽ ക്ലബ്ബുകളും ഇന്ത്യൻ അസോസിയേഷനുകളും പരിപാടികൾ നടത്തുന്നുണ്ട്. 

പ്രമുഖ മാളുകളെയും ഔട്ട്ലെറ്റുകളെയും ഹൈപ്പർമാർക്കറ്റുകളെയും ഉൾപ്പെടുത്തി പ്രഥമ ദേശീയദിന സൂപ്പർ സെയിൽ നടക്കുന്നുണ്ട്. ബുർജ് പാർക്ക്, ഡ്രാഗൺ മാർട്− 2, ഗ്ലോബൽ വില്ലേജ് തുടങ്ങിയയിടങ്ങിൽ പ്രമുഖ അറബി ഗായകരുടെ സംഗീത നിശകൾ അരങ്ങേറും.

ജെ.ബി.ആറിലെ ദ വാക്കിൽ ഞായറാഴ്ച വരെ കാർണിവൽ നടക്കും. ഹെറിറ്റേജ് വില്ലേജിൽ പരന്പരാഗത മജ്ലിസ്, മൈലാഞ്ചിയിടൽ തുടങ്ങിയവയും കലാപരിപാടികളും ഉണ്ടായിരിക്കും. ഷാർജയിൽ അൽ ഖസബ, ഫ്ളാഗ് അലയന്റ്, നാഷനൽ പാർക്ക്, അൽ ഹിസ്ൻ കോട്ട, അൽ മുന്തസ പാർക്ക് എന്നിവിടങ്ങളിൽ വിപുലമായ ദേശീയദിനപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 

അൽ ഖസബയിൽ വൈകിട്ട് 4.30−ന് തുടങ്ങുന്ന ആഘോഷങ്ങൾ 10.30−ന് വെടിക്കെട്ടോടെ അവസാനിക്കും. അബുദാബി കോർണിഷിൽ അൽ ഫുർസാൻ വ്യോമ പ്രകടനങ്ങളും വെടിക്കെട്ടും ഉണ്ടായിരിക്കും. വടക്കൻ എമിറേറ്റുകളിൽ ഒരു ആഴ്ച മുന്പെ തുടങ്ങിയ ആഘോഷപരിപാടികൾ ശനി വരെ തുടരും. പരന്പരാഗത കലാപരിപാടികൾക്കാണ് അവിടെയും പ്രാമുഖ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed