മുൻ ബഹ്‌റിൻ പ്രവാസിയുടെ ചലച്ചിത്രം ‘ശിർക്ക്’ റിലീസിങ്ങിന് ഒരുങ്ങുന്നു

മനാമ : ബഹ്റിനിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി സംവിധാനവും നിർമ്മാണവും കഥയും തിരക്കഥയും നിർവ്വഹിക്കുന്ന മലയാള ചലച്ചിത്രം ‘ശിർക്ക്’ റിലീസിങ്ങിന് തയ്യാറാകുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനൊന്ന് വർഷത്തോളം ബഹ്റിനി
ൽ പ്രവാസിയായിരുന്ന മനു കൃഷ്ണയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ബഹ്റിനിൽ ചി
ത്രീകരിച്ചു. ബഹ്റിനിൽ താമസിച്ചപ്പോഴുള്ള ഈ നാടിനോടുള്ള അടുപ്പവും ബഹ്റിനുമായി ബന്ധമുള്ള കഥയുമാണ് ഇവിടെ വെച്ച് ചിത്രീകരണം നടത്തുവാൻ കാരണമെന്ന് മനു കൃഷ്ണ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുത്തലാഖും വിവാഹ മോചിതയായ സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളും പ്രവാസവും എല്ലാം ചർച്ച ചെയ്യുന്ന ചിത്രമാണ് ശിർക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ഏകപക്ഷീയമായ വിവാഹ മോചനങ്ങളിൽ ഇരകളായ സ്ത്രീയുടെ അതിജീവനത്തിന്റെ വഴികളാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നതെന്ന് മനു കൃഷ്ണ പറഞ്ഞു. വിവാഹ മോചിതയായ പെൺകുട്ടി പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിൽ മുത്തലാഖ് ചർച്ച ചെയ്യപ്പട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലേയ്ക്കാണ് ഈ സിനിമ കടന്നു വരുന്നത്.
അറബിയുടെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിക്കായി വരുന്ന കോഴിക്കൊട്ടുകാരിയായ ഒരു വിവാഹ മോചിതയുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഷൂട്ടിങ്ങ് പൂർത്തീകരിച്ച ശേഷമാണ് ബഹ്റിനിൽ ചിത്രീകരണം നടന്നത്. 11 ദിവസത്തെ ബഹ്റിനിലെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചതോടെ 98 ശതമാനം പ്രവൃത്തികളും കഴിഞ്ഞതായി സംവിധായകൻ പറഞ്ഞു.
ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും. ബഹ്റിനിലെ നാടക പ്രവർത്തകരായ ഫാത്തിമ, കോഴിക്കോട് സ്വദേശി അഫ്സൽ എന്നിവർ അറബി കുടുംബമായി വേഷമിടുന്നു. അദിതി റായ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉദയൻ അന്പാടിയാണ് ഛായാഗ്രഹണം നിർവ്‍വഹിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ മനുകൃഷ്ണ, ഉദയൻ അന്പാടി, അദിതി, ഫാത്തിമ, അഫ്സൽ, വ്യാസൻ സജീവ് എന്നിവർ സംബന്ധിച്ചു.