എണ്ണ ഉല്‍പാദനം കുറക്കാൻ ഒപെക് ധാരണ

ജിദ്ദ : അംസ്‌കൃത എണ്ണ ഉല്‍പാദനം കുറക്കാന്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ധാരണയായി. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ നിര്‍ണ്ണായക യോഗത്തിലാണ് ഉത്പാദനം കുറക്കാന്‍ ധാരണയായിരിക്കുന്നത്. പ്രതിദിന ഉത്പാദനം 32.5 ദശലക്ഷം ബാരലായി കുറക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. 33.24 ദശലക്ഷം ബാരലാണ് ഇപ്പോള്‍ മൊത്തം പ്രതിദിന ഉത്പാദനം. അങ്ങനെ നിത്യേനയുള്ള ഉത്പാദനത്തില്‍ 11 ലക്ഷം ബാരലിന്റെ കുറവാണ് വരിക. ജനുവരി ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
ഏതൊക്കെ രാജ്യങ്ങള്‍ എത്രവീതം ഉത്പാദനം കുറക്കണം എന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. അതേ സമയം ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തോടും പഴയ ക്വാട്ടയിലേക്ക് തിരിച്ചുപോകുന്നതിനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പൊതുതീരുമാണം അംഗീകരിക്കുകയായിരുന്നു. ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണവില വര്‍ദ്ധനക്ക് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന ഉത്പാദക രാഷ്ട്രമായ സഊദി അറേബ്യ പ്രതിദിന ഉത്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും.