കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദ്ര കുമാർ


തിരുവനന്തപുരം: റിബലുകളെ നിര്‍ത്തി പാര്‍ട്ടിയെ പലയിടത്തും തോല്‍പ്പിച്ചെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. യുഡിഎഫില്‍ പാര്‍ട്ടി ശുഷ്‌കമായെന്ന് പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മുന്നണിയില്‍ നിന്നും നീതി കിട്ടിയില്ലെന്നു പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം മുന്നണിമാറ്റത്തെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും നിലപാടി വ്യക്തമാക്കി ജെഡിയു നേതാവും മന്ത്രിയുമായ കെപി മോഹനന്‍ രംഗത്തെത്തി. മുന്നണിമാറ്റത്തിന്  പറ്റിയ സാഹചര്യമാണെന്ന് തോന്നുന്നില്ലെന്നു കെ. പി മോഹനന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്  തോല്‍വിയ്ക്ക് കാരണം പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൂടിയാണ്. സിപിഐഎമ്മിന്റെ മനോഭാവാത്തില്‍ മാറ്റം വന്നതായി തനിക്ക് തോന്നുന്നില്ലെന്നും മോഹനന്‍ പറഞ്ഞു.

You might also like

  • Straight Forward

Most Viewed