യൂട്യൂബില്‍ വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക്


യൂട്യൂബില്‍ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ലഭ്യമാകും. ഇപ്പോള്‍ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചര്‍ പ്രീമിയം മെംമ്പേഴ്‌സിന് ലഭിക്കും. ഫുള്‍ സ്‌ക്രീന്‍ മോഡില്‍ വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.

നേരത്തെ ആഡ് ബ്ലോക്കറുകളെ തടയാന്‍ യൂട്യൂബ് പുതിയ നയം അവതരിപ്പിച്ചിരുന്നു. ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം.

article-image

adsadsadsdsa

You might also like

  • Straight Forward

Most Viewed