ഡൽഹി കലാപത്തിൽ നിന്നും ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന് ആരോപണം
ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ നിന്നും ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന് ആരോപണം. മുൻ ജീവനക്കാരൻ മാര്‍ക്ക് ലൂക്കിയാണ് ആരോപണമുന്നയിച്ചത്. ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്ക് തെറ്റ്പറ്റിയെന്ന് നിയമസഭ സമിതിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി. വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ ഉള്ളടക്കത്തിന് മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഷെയറും, ലൈക്കും കമന്‍റുകളും കിട്ടാറുണ്ട്. അതുകൊണ്ട് വിദ്വേഷ ഉള്ളടക്കമുള്ള പോസ്റ്റിന് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും മാര്‍ക്ക് ലൂക്കി സമിതിക്ക് മൊഴിനല്‍കി.
സമൂഹത്തിനെ ഭിന്നതയിലേക്ക് നയിച്ച് കമ്പനി തെറ്റായ തൊഴില്‍ സമ്പ്രദായമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് 2018 നവംബറിലാണ് ലൂക്കി ഫേസ്ബുക്ക് വിടുന്നത്.

