ടാറ്റ മോട്ടോഴ്സ് മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചു

മുംബൈ : ടാറ്റാ മോട്ടോഴ്സ് മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചു. ടിഗർ, നനോ, ഹെക്സ, സഫാരി സ്റ്റോം, സെസ്റ്റ് എന്നീ മോഡലുകൾക്ക് ഒരു രൂപയ്ക്ക് ആദ്യത്തെ ഒരു വർഷത്തെ ഇൻഷ്വറൻസാണ് കന്പനി ഓഫർ ചെയ്യുന്നത്. തിരഞ്ഞെടുത്ത മോഡലുകൾക്ക് 20000 രൂപ മുതൽ 30000 രൂപ വരെയുള്ള ഇളവുകളും ഇക്കാലയളവിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ മേൽപ്പറഞ്ഞ കാറുകൾക്കും നെക്സൺ, ടിയാഗോ കാറുകളുടെ എല്ലാ വേരിയന്റുകൾക്കും 15000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് (പി.വി.ബിയു) സെയിൽസ്, മാർക്കറ്റിംഗ് ആന്റ് കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡണ്ട് എസ്.എൻ ബർമൻ പറഞ്ഞു.