ആഡംബര കാർ വിൽപ്പനയിൽ വളർച്ച

മുംബൈ : ഇന്ത്യയിലെ ആഡംബര കാറുകളുടെ വിൽപ്പനയിൽ വീണ്ടും വളർച്ച. ഏറ്റവും വലിയ ആഡംബര കാറായ മെഴ്‌സിഡസ് ബെൻസ് ജനുവരി− ജൂൺ കാലയളവിൽ 7,171 യൂണിറ്റ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു.
ഈ കാലയളവിൽ ബി.എം.ഡബ്ല്യൂവിന്റെ വിൽപ്പനയിൽ 11.5 ശതമാനം വളർച്ചയുണ്ടായി. 4,589 യൂണിറ്റ് വാഹനങ്ങൾ വിറ്റു. ജി.എസ്.ടി നടപ്പാക്കിയതിന് പിന്നാലെ മേഴ്‌സിഡസ്, ബി.എം.ഡബ്ല്യൂ, ഓഡി തുടങ്ങിയ കാറുകൾ വില കുറച്ചിരുന്നു.
സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇതിന്റെ പ്രയോജനം ഉണ്ടാകുമെന്നാണ് കന്പനികൾ പ്രതീക്ഷിക്കുന്നത്.