എസ്ബിഐ ജീവനക്കാര്‍ക്ക് ഇനി വീട്ടിലിരുന്നും ജോലിചെയ്യാം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പദ്ധതി അവതരിപ്പിച്ചു. എസ്ബിഐയുടെ ബാങ്ക് ബോര്‍ഡ് സമിതിയാണ് അടിയന്തിരഘട്ടങ്ങളിലും, ജീവനക്കാര്‍ക്ക് യാത്ര സാധ്യമാകാതെ വരുമ്പോഴും മൊബൈല്‍ ഡിവൈസുകള്‍ വഴി സേവനം ചെയ്യുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ കമ്പ്യൂട്ടിങ് ടെക്‌നോളജിയാണ് വീട്ടിലിരുന്നും ജോലി ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുള്ളത്.
എസ്ബിഐയുടെ പരാതി പരിഹാര സെല്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ക്രോസ് സെല്‍, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളില്‍ കൃത്യമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു