ബഹ്റൈനിലെ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ ഇഫ്താർ വിരുന്നും നേതൃസംഗമവും നടത്തി

ബഹ്റൈനിലെ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ ഇഫ്താർ വിരുന്നും നേതൃസംഗമവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജിതിൻ പരിയാരം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി ഓർഗനൈസിങ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം, ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ ആശംസകൾ നേർന്നു.
dgdfg