ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2024−26 വർഷത്തെ ഭരണ സമിതി അംഗങ്ങൾ സ്ഥാനമേറ്റു


ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2024−26 വർഷത്തെ ഭരണ സമിതി അംഗങ്ങൾ സ്ഥാനമേറ്റു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ട്രഷറർ ദേവദാസ് കുന്നത്ത്, വൈസ് പ്രസിഡൻറ് ദിലീഷ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മഹേഷ്, എൻറർടൈമെൻറ് സെക്രട്ടറി റിയാസ്, മെംബർഷിപ് സെക്രട്ടറി വിനോദ് അളിയത്ത്, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിസ് സെക്രട്ടറി നൗഷാദ്, ലൈബ്രേറിയൻ വിനോദ് ജോൺ, ഇൻ്റേണൽ ഓഡിറ്റർ പോൾസൺ ലോനപ്പൻ തുടങ്ങിയവരാണ് രണ്ടുവർഷത്തേക്ക് സ്ഥാനമേറ്റെടുത്തത്.

നേരത്തേയുള്ള കമ്മിറ്റി ഭാരവാഹികളിൽ നിന്ന് ഇവർ ഉത്തരവാദിത്വം സ്വീകരിച്ചു. പുതിയ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനാരോഹണം മാർച്ച് 22ന് വൈകീട്ട് 8മണി മുതൽ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. പ്രഭാഷകനായ അഡ്വ എ ജയശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. 

article-image

xgvx

You might also like

Most Viewed