മനാമ, ഗൾഫ് ടൂറിസത്തിന്റെ ആസ്ഥാനം; പ്രചരണ കാംപെയിന് തുടക്കം കുറിച്ചു

മനാമ, ഗൾഫ് ടൂറിസത്തിന്റെ ആസ്ഥാനം എന്ന പ്രചരണ കാംപെയിന് ബഹ്റൈനിൽ തുടക്കം കുറിച്ചു. ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി കാംപെയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം മേഖലയിൽ ഈ വർഷവാസനം വരെ നീണ്ടുനിൽക്കുന്ന നിരവധി പരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ഉദ്ഘാടനവേളയിൽ വ്യക്തമാക്കി.
ബഹ്റൈൻ നാഷണൽ തിയറ്റർ പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി ഡയറക്ടർമരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. നിരവധി ടൂറിസ്റ്റുകളാണ് സമീപകാലത്ത് രാജ്യത്ത് എത്തിയതെന്നും ചടങ്ങിൽ ടൂറിസം അധികൃതർ അറിയിച്ചു.
േ്ി്േി