ഐ.വൈ.സി.സി മെഡിക്കൽ ക്യാമ്‌പ് സംഘടിപ്പിച്ചു


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139ആമത് ജന്മദിന ആഘോഷ ഭാഗമായി ഐ.വൈ.സി.സി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്‌പ് സംഘടിപ്പിച്ചു. മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്‌പിൽ നിരവധി പേര് പങ്കെടുത്തു. ഐ വൈ സി സി യുടെ 43 മത് മെഡിക്കൽ ക്യാമ്‌പ് ആയിരുന്നു ഇത്. ചടങ്ങിൽ ഐ വൈ സി സി അംഗങ്ങൾക്ക് ഉള്ള അൽ റബീഹ് ഹോസ്പിറ്റലിൻ്റെ പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്ന ഉദ്ഘാടന ചടങ്ങ് നോർത്തേൻ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഹെഡ് ഇസാം ഇസ അൽകയാത്ത് ഉദ്ഘാടനം ചെയ്തു. ഹെല്പ് ഡസ്ക് കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു.

സാമൂഹിക പ്രവർത്തകൻ സെയ്യിദ് ഹനീഫ്, ഹോസ്‌പിറ്റൽ പ്രതിനിധി ഷൈജാസ്, ഷബീർ മുക്കൻ എന്നിവർ സംസാരിച്ചു. ഹരി ഭാസ്ക്‌കർ നന്ദി പറഞ്ഞു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed