സിബിഎസ്ഇ ക്ലസ്റ്റർ മീറ്റിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് 31 സ്വർണം

സിബിഎസ്‌ഇ ക്ലസ്റ്റർ കായികമേളയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അത്‌ലറ്റിക്‌സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ഐഎസ്ബി വിദ്യാർഥികൾ ജേതാക്കളായി. ഫൈനലിൽ അവർ ഇബ്‌ൻ അൽ ഹൈതം സ്‌കൂളിനെതിരെയാണ് ജയിച്ചത്. മുൻനിര സ്‌ട്രൈക്കർ ജെറമിയ പെരേര ഇരട്ട ഗോളുകൾ നേടി. വോളിബോൾ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായ സ്‌കൂൾ വോളിബാൾ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പായി.
അണ്ടർ 17 ആൺകുട്ടികളുടെയും അണ്ടർ 17 പെൺകുട്ടികളുടെയും ബാഡ്മിന്റണിലും, അണ്ടർ 19 ആൺകുട്ടികളുടെ ചെസ്സിലും ഇന്ത്യൻ സ്‌കൂൾ റണ്ണേഴ്സ് അപ്പ് ആയി. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി മെമ്പർ സ്പോർട്സ് രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ടീം അംഗങ്ങളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാരിന്റെ നേതൃത്വത്തിലുള്ള അധ്യാപകരെയും അഭിനന്ദിച്ചു.
gdfg