ബഹ്റൈൻ പ്രതിഭയുടെ 29ആം കേന്ദ്ര സമ്മേളനത്തിന് ഭാഗമായി സൽമാബാദ് മേഖല സമ്മേളനം നടന്നു

ബഹ്റൈൻ പ്രതിഭയുടെ 29ആം കേന്ദ്ര സമ്മേളനത്തിന് ഭാഗമായി സൽമാബാദ് മേഖല സമ്മേളനം നടന്നു. സ്വാഗതസംഘ ചെയർമാൻ കെ.കെ. മോഹനൻ സ്വാഗതം പറഞ്ഞു. പ്രജിൽ മണിയൂർ അദ്ധ്യക്ഷത വഹിച്ച യോഗം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി ശിവകീർത്തി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി കമ്മിറ്റി അംഗം സുബൈർ കണ്ണൂർ, പ്രതിഭ കേന്ദ്രകമ്മിറ്റി ട്രഷറർ മിജോഷ് മൊറാഴ, കേന്ദ്ര കമ്മിറ്റി അംഗം കെ.എം. സതീഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ ചിത്ര പ്രദർശനവും പോസ്റ്റർ പ്രദർശനവും ഇതോടൊപ്പമുണ്ടായിരുന്നു.
സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനങ്ങളും അരങ്ങേറി. സമ്മേളനം 2023−25 പ്രവർത്തന വർഷത്തേക്കുള്ള 19 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു. ഗിരീഷ് ശാന്തകുമാരി മോഹനൻ (സെക്രട്ടറി), ജയകുമാർ (പ്രസിഡന്റ്), രഞ്ജിത്ത് പൊൻകുന്നം (ട്രഷറർ), അഖിലേഷ് (ജോയന്റ് സെക്രട്ടറി), സിൽജ സതീഷ് (വൈസ് പ്രസിഡണ്ട്), പ്രജിത്ത് (മെംബർഷിപ് സെക്രട്ടറി) ഷാൽജിത്ത് (അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മപപിുപ