ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അധ്യാപകനും കടിയേറ്റു


പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ആക്രമണം. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

article-image

dsdsdsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed