വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ കേരളപ്പിറവി സന്ദേശം നല്‍കി. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപകനേതാക്കളായ സോമന്‍ബേബി, എ.എസ്. ജോസ്, ഡോ.പി.വി. ചെറിയാന്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഫ്രാന്‍സിസ് കൈതാരത്ത്, ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടിവ് അംഗം അജയ്കൃഷ്ണന്‍, കെ.സി.എ പ്രസിഡന്റ് നിത്യന്‍ തോമസ്, പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, വിവിധ സാമൂഹ്യപ്രവർത്തകർ എന്നിവർ സംസാരിച്ചു.
എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ലീബ രാജേഷ്, ഷൈജു കന്‍പ്രത്ത്, മണികുട്ടന്‍, ദീപ ദിലീപ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു.