ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ആറാമത് പതിപ്പ് നവംബർ 23ന് ആരംഭിക്കും

ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ആറാമത് പതിപ്പ് നവംബർ 23ന് ആരംഭിക്കും. മറാഇ 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മൂന്ന് ദിവസങ്ങളിലായി ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് നടക്കുന്നത്. പ്രദർശനം കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു.
മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകുെന്നും, മികച്ച കന്നുകാലി, പക്ഷി ഇനങ്ങളെ ഇവിടെ പ്രദർശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗങ്ങളുമായും പക്ഷികളുമായും ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പ്രദർശനത്തോടൊപ്പം നടക്കും.
dytdfty