മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കുക: ഉനൈസ്‌ പാപ്പിനിശേരി


വയോജന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും വർദ്ധിച്ചു വരുന്ന ലോകത്ത്‌ മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കാൻ ഒരോരുത്തരും സമയം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ഉനൈസ്‌ പാപ്പിനിശേരി അഭിപ്രായപ്പെട്ടു. മനാമ കെഎംസിസി ഹാളിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മക്കളും മാതാപിതാക്കളും എന്ന വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ സംഗമം അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ ശൈഖ്‌ ഡോ. അബ്ദുല്ലാഹ്‌ അബ്ദുൽ ഹമീദ്‌ ഉദ്‌ഘാടനം ചെയ്തു.

കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ആശസകൾ നേർന്നു സംസാരിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌, ട്രഷറർ നൗഷാദ്‌ പിപി, വൈസ്‌ പ്രസിഡന്റുമാരായ മൂസാ സുല്ലമി, ഷറഫുദ്ദീൻ അരൂർ, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി, ടിപി അബ്ദുറഹ്‌മാൻ എന്നിവരും വേദി പങ്കിട്ടു. അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ മുജീബു റഹ്‌മാൻ എടച്ചേരി നന്ദിയും പറഞ്ഞു.

article-image

ോേോേ

You might also like

Most Viewed