ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് നാലാമത് സ്വർണം

ചൈനയിലെ ഹാങ്‌ചോവിൽ നടക്കുന്ന 19ആമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ ഇതുവരെയായി നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി. ഇതോടെ മെഡൽ പട്ടികയിൽ ബഹ്റൈൻ 11ആം സ്ഥാനത്തേക്കുയർന്നു. ഇന്നലെ നടന്ന വനിതകളുടെ 1500 മീറ്ററിൽ യാവി വിൻഫ്രെഡ് മുടിൽ ആണ് ബഹ്റൈനുവേണ്ടി സ്വർണമണിഞ്ഞത്.
40.11.65 സെക്കൻഡിലാണ് ഇവർ ഓട്ടം പൂർത്തിയാക്കിയത്. വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബയാണ് ബഹ്റൈനുവേണ്ടി ആദ്യ സ്വർണം നേടിയത്. വനിതകളുടെ 400 മീ. ഓട്ടത്തിൽ കെമിഅദികോയ മുജിദതും, പുരുഷന്മാരുടെ 10,000 മീറ്ററിൽ ബിർഹാനു ബാല്യൂ യെമാത്വയുമാണ് സ്വർണം നേടിയ മറ്റ് രണ്ട് പേർ.
ോ്േ