ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം സ്വന്തമാക്കി ബഹ്റൈൻ

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം സ്വന്തമാക്കി ബഹ്റൈൻ. വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബയാണ് ബഹ്റൈനുവേണ്ടി ആദ്യ സ്വർണം നേടിയത്. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ അദികായ മുജ്ദതും, പുരുഷന്മാരുടെ 10000 മീറ്ററിൽ ബാല്യൂ ബിർഹാനു യെമാത്വയും സ്വർണം നേടി. നിലവിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം ബഹ്റൈന് ആറ് മെഡലാണുള്ളത്. ഈ നേട്ടത്തോടെ ബഹ്‌റൈൻ മെഡൽ പട്ടികയിൽ 14ാം സ്ഥാനത്തേക്കുയർന്നു. വനിതകളുടെ 100 മീ. ആദ്യ ഹീറ്റ്സിൽ ബഹ്റൈനി അത് ലൈറ്റുകളായ ഹജർ അൽ ഖാലിദിയും, അഡെഡോങ് ഒഫാനിയും അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
dsdsadsds