വഴക്കിനിടയിൽ ഭാര്യയുടെ കുത്തേറ്റ് ഭർത്താവ് മരണപ്പെട്ടു

വഴക്കിനിടയിൽ ഭാര്യയുടെ കുത്തേറ്റ് ഭർത്താവ് മരണപ്പെട്ടു. ഇന്നലെ വൈകീട്ട് ബഹ്റൈനിലെ ഗലാലിയിൽ സ്വദേശികളുടെ ഇടയിലാണ് സംഭവം നടന്നത്. പോലീസ് പുറത്ത് വിട്ട വിവരമനുസരിച്ച് ഭാര്യയുടെ കുത്തേറ്റ ഉടനെ തന്നെ യുവാവായ ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചതായി അഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു.
asdfsz