ഓണം പൊന്നോണം 2023; കെസിഎ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു


പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ നടത്തിവരുന്ന ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കെസിഎ വികെഎൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ജോസഫ് കെ ജെ, സജീവ് എൻ ജെ, രഞ്ജിത്ത് ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 23 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. പഞ്ചഗുസ്തിയിൽ ജിസിസി ചാമ്പ്യൻ ആയിരുന്ന തലാൽ അലി അബ്ദുല്ലയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

പഞ്ചഗുസ്തി മത്സര കൺവീനർസ് ആയ ജിൻസ് ജോസഫ്, അജി പി ജോയ്, എന്നിവരോടൊപ്പം കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവിമാത്തുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജി മാത്യു,ജോബി ജോർജ്, ജയ കുമാർ, സിജി ഫിലിപ്പ്, ജോഷി വിതയത്തിൽ, പീറ്റർ സോളമൻ, പീറ്റർ തോമസ്, റോയ് ഫ്രാൻസിസ്, ജിനോയ് വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

article-image

fjhfgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed