ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വർക്കേഴ്‌സ് ഡേ−സമ്മർ ഫെസ്റ്റ് 2023 ആഘോഷിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വർക്കേഴ്‌സ് ഡേ−സമ്മർ ഫെസ്റ്റ് 2023 ആഘോഷിച്ചു. തൊഴിലാളികളുടെ മനോവീര്യം മെച്ചപ്പെടുത്തുക, അവർക്കായി സമൂഹത്തിൽ ലഭ്യമായ പിന്തുണാസംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ക്ലബിൽ നടന്ന വർണാഭമായ പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നായി 550ലധികം തൊഴിലാളികൾ പങ്കെടുത്തു. റണ്ണിങ് റേസ്, സാക്ക് റേസ്, ലെമൺ റേസ്, കരോക്കെ ഗാനം, സിനിമാറ്റിക് ഡാൻസ്, സ്പോട്ട് ക്വിസുകൾ തുടങ്ങി നിരവധി ഗെയിമുകളും കായികപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. റാഫിൾ നറുക്കെടുപ്പിലെ ഒന്നാം സമ്മാന ജേതാവിന് 32 ഇഞ്ച് സ്മാർട്ട് ടി.വി ലഭിച്ചു. 

മുഖ്യാതിഥി  നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്  തൊഴിലാളികൾക്കൊപ്പം കേക്ക് മുറിച്ചു. എൽ.എം.ആർ.എ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹുസൈൻ അലി മുഹമ്മദ് റസൂൽ, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി  രവിശങ്കർ ശുക്ല.ഇന്ത്യൻ  ക്ലബ് ജനറൽ സെക്രട്ടറി സതീഷ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഉപദേശകരായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോർട്ട, ജോയന്റ് സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ഐ.സി.ആർ.എഫ് വർക്കേഴ്‌സ് ഡേ സമ്മർ ഫെസ്റ്റ് കൺവീനർമാരായ സുനിൽ കുമാർ, അജയകൃഷ്ണൻ, രാജീവൻ ഐസിആർഎഫ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

article-image

dfghdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed