ബഹ്റൈൻ ഓപൺ ഡാറ്റ പ്ലാറ്റ്ഫോമിന് തുടക്കമായി


ബഹ്റൈൻ ഓപൺ ഡാറ്റ പ്ലാറ്റ്ഫോമിന് തുടക്കമായി. 296 ഡാറ്റ ടെംപ്ലേറ്റുകളാണ് ഇതിൽ ലഭ്യമാവുക.   ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.    ഡേറ്റകളുടെ വർഗീകരണം, ജ്യോഗ്രഫിക്കൽ ഡേറ്റ, ഉള്ളടക്കം അപ്ഡേററ്റ് ചെയ്യൽ, ഇ−പങ്കാളിത്ത ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ നയങ്ങൾ നടപിലാക്കുന്നതിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പ്ലാറ്റ്ഫോം.

വാണിജ്യ റെക്കോഡ് സംവിധാനമായ ‘സിജില്ലാത്’ വികസിപ്പിക്കുന്നതടക്കമുളള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.   നിക്ഷേപകർക്ക് മൊത്തം 77 ഇ−സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ സാധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രി വ്യക്തമാക്കി.   സർക്കാറിന്‍റെ മുൻഗണനയനുസരിച്ച് ഏകീകൃത ചട്ടക്കൂടിനുള്ളിൽ സമഗ്രമായ ആപ്ലിക്കേഷനെ കുറിച്ചുള്ള നിർദേശം ഇൻഫർമേഷൻസ് ആൻഡ് ഇ−ഗവൺമെന്‍റ് അതോറിറ്റി പ്രസിഡന്‍റ് അവതരിപ്പിച്ചു. 

article-image

estet

You might also like

  • Straight Forward

Most Viewed