സോഷ്യൽ മീഡിയയിൽ പ്രകോപന വിഡിയോ; കർണാടകയിൽ രണ്ടുപേർ അറസ്റ്റിൽ

സമൂഹ മാധ്യമം വഴി പ്രകോപനപരമായ വിഡിയോ പങ്കുവെച്ചതിന് കർണാടകയിലെ യാദ്ഗിർ ജില്ലയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. അഖ്ബർ സയിദ് ബഹാദൂർ അലി(23), മുഹമ്മദ് അയാസ്(21)എന്നിവരാണ് അറസ്റ്റിലായത്. കലാപത്തിന് കാരണമാകുന്ന രീതിയിൽ പ്രകോപനപരമായ കാര്യങ്ങൾ പങ്കുവെച്ചതിന് 153 ാം വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തത്. ഹിന്ദു ജനജാഗ്രിതി സമിതി വക്താവ് മോഹൻ ഗൗഡയാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
ASDADSADSADS