വോളി ഫെസ്റ്റ് സീസൺ -2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ചാമ്പ്യന്മാർ


ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബ്ബിൽ വെച്ച് നടത്തിയ വോളി ഫെസ്റ്റ് സീസൺ -2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ചാമ്പ്യന്മാരായി. സംഘാടക സമിതി കൺവീനർ അനിൽ സി.കെ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ മേഖല പ്രസിഡൻ്റ് അനിൽ കെ പി അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡൻ്റ് അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ മേഖല സിക്രട്ടറി എൻ. കെ അശോകൻ എന്നിവർ ആശംസകൾ നേർന്നു.

ബഹ്റൈൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലെ കളിക്കാരെ ഉൾപ്പെടുത്തി 14 ടീമുകൾ അണി നിരന്ന മത്സരത്തിന്റെ ഫൈനലിൽ ഒന്നിനെതിരെ 2 സെറ്റുകൾക്കാണ് വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ആന്റലോസ് വോളി സ്ട്രൈക്കേഴ്സിന്റെ മേൽ വിജയം നേടിയത്. സംഘാടക സമിതി ജോയിൻ്റ് കൺവീനർ ഷിജു. ഇ.കെ നന്ദി പറഞ്ഞു.

article-image

sadsaddassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed