‘സമ്മർ ഡിലൈറ്റ് 2023’ ക്യാമ്പ് വെസ്റ്റ് ആരംഭിച്ചു

ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’ ക്യാമ്പ് വെസ്റ്റ് റിഫയിലെ ദിശ സെന്‍ററിൽ ആരംഭിച്ചു. മോട്ടിവേഷനൽ ട്രെയിനർ നുഅ്മാൻ വയനാട്, കൗൺസിലറും സിനിമ സംവിധായകനും അഭിനേതാവുമായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്യാമ്പ് ഡയറക്ടർ എം.എം സുബൈർ സ്വാഗതവും, മലർവാടി കേന്ദ്ര കൺവീനർ ലുബ്ന ഷഫീഖ് നന്ദിയും പറഞ്ഞു.
erft